---
title: "പൊള്ളുന്ന വിലയില്ല; കക്കട്ട് ത്രിവേണിയിലും ഓണച്ചന്ത ആരംഭിച്ചു"
english_title: "Consumerfed Onam Market Starts At Kakkat Triveni With Subsidized Essentials"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/378955/ kakkat-triveni-consumerfed-onam-market-subsidy"
published_at: "2026-08-17T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a830f8f90a88_kakkat-triveni-consumerfed-onam-market-subsidy.jpg"
keywords: ["Onam Market", "Consumerfed Onam Market", "Kakkat Onam Market"]
---

# പൊള്ളുന്ന വിലയില്ല; കക്കട്ട് ത്രിവേണിയിലും ഓണച്ചന്ത ആരംഭിച്ചു

> **Lead Summary:** കക്കട്ടിൽ : പൊള്ളുന്ന വിലയിൽ നിന്ന് ആശ്വാസമേകികൊണ്ട് കൺസ്യൂമർഫെഡ് കക്കട്ട് ത്രിവേണിയിലും ഓണച്ചന്ത ആരംഭിച്ചു. സർക്കാർ സബ്സിഡിയോട് കൂടി 13 ഇനം നിത്യോപയോഗ സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 10% മുതൽ 40% വരെ വിലക്കുറവിലും ഓണച്ചന്തയിലൂടെ ലഭ്യമാക്കുന്നുണ്ട്.

## Article Content

കക്കട്ടിൽ : പൊള്ളുന്ന വിലയിൽ നിന്ന് ആശ്വാസമേകികൊണ്ട് കൺസ്യൂമർഫെഡ് കക്കട്ട് ത്രിവേണിയിലും ഓണച്ചന്ത ആരംഭിച്ചു. സർക്കാർ സബ്സിഡിയോട് കൂടി 13 ഇനം നിത്യോപയോഗ സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 10% മുതൽ 40% വരെ വിലക്കുറവിലും ഓണച്ചന്തയിലൂടെ ലഭ്യമാക്കുന്നുണ്ട്.

പാവപ്പെട്ട ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ വിപണി 14ാം വാർഡ് മെമ്പർ എം ടി രവീന്ദ്രൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിതാ ബേങ്ക് സെക്രട്ടറി വിന്നി കെ കെ സുരേഷ് എന്നിവർ സംസാരിച്ചു.

യൂണിറ്റ് ഇൻ ചാർജ് ജെനിൽകുമാർ സിപി സ്വാഗതവും ദിൽന ടി നന്ദിയും പറഞ്ഞു.

കക്കട്ട് മേഖലയിലെ ജനങ്ങൾക്ക് വീടിനടുത്ത് തന്നെ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വാങ്ങാൻ അവസരം ലഭിച്ചത് ആശ്വാസമായതായി നാട്ടുകാർ പ്രതികരിച്ചു. ഓണത്തോടനുബന്ധിച്ച് സ്റ്റോറിന്റെ പ്രവർത്തന സമയം ദീർഘിപ്പിച്ചിട്ടുണ്ടെന്നും യൂണിറ്റ് അധികൃതർ അറിയിച്ചു.

**English Summary:**

Consumerfed has started an Onam market at Kakkat Triveni to provide relief from rising prices. 13 essential items are being sold with government subsidy, and other daily use products are available at 10% to 40% discount. Panchayat President K T Chandran inaugurated the market in a function presided over by 14th Ward Member M T Ravindran. Women's Bank Secretary Vinni and K K Suresh spoke at the event.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/378955/ kakkat-triveni-consumerfed-onam-market-subsidy)